ലബനണില്‍ നിന്നുള്ള രണ്ടാമത്തെ സംഘം ചെന്നൈയിലെത്തി
ചെന്നൈ: ലബനണില്‍ നിന്നു വിട്ടുവന്ന ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ 2.15ന് ചെന്നൈ വിമാനത്താവളത്തിലെത്തി.
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ചെന്നൈയിലെത്തിച്ചത്. തമിഴ്നാട്, പഞ്ചാബ് സ്വദേശികളാണ് രണ്ടാമത്തെ സംഘത്തില്‍ ഏറെയുമുളളത്. ഇവരെക്കൂടാതെ ഒന്‍പത് മലയാളികളും സംഘത്തിലുണ്ട്.
തമിഴ് നാട് മന്ത്രിമാരായ എന്‍.ശെല്‍വരാജ്, യു.മതിവന്നന്‍, ഇന്ത്യന്‍ പ്രവാസി കാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മലയ് മിശ്ര എന്നിവരാണ് വിമാനത്താവളത്തിലെത്തിയ സംഘത്തെ സ്വീകരിച്ചത്.
സംഘത്തില്‍ 269 പേര്‍ തമിഴ്നാട് സ്വദേശികളാണ്. 139 പേര്‍ പഞ്ചാബിലേയ്ക്കും മുന്ന് പേര്‍ ഗോവയിലേക്കുമുള്ളവരാണ്. മുംബൈ,ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോരുത്തര്‍ വീതമാണുള്ളത്.












Click it and Unblock the Notifications