കാര്‍ഷിക വായ്പ പലിശരഹിതമാക്കാന്‍ ആവശ്യപ്പെടും: മന്ത്രി
തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ പലിശരഹിതമാക്കാന്‍ കാര്‍ഷിക കമ്മിഷനോട് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍.
ചൊവ്വാഴ്ച വൈകീട്ട് കാര്‍ഷിക കമ്മിഷന്‍ അംഗങ്ങളുമായി തിരുവനന്തപുരത്ത് നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈകുന്നേരം അഞ്ച് മണിക്കാണ് കാര്‍ഷിക കമ്മിഷന്‍ അംഗങ്ങള്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മറ്റു മന്ത്രിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നത്.
കാര്‍ഷിക നഷ്ടം വിലയിരുത്തുന്നതിന് നിലവില്‍ സ്വീകരിച്ചു വന്ന മാനദണ്ഡത്തില്‍ മാറ്റം വരുത്തണം. ഹെക്ടര്‍ തിരിച്ച് നഷ്ടം കണക്കാക്കുന്നത് വന്‍കിട ഭൂവുടമകള്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു.
കേരളംപോലുള്ള സംസ്ഥാനത്ത് ഇത് ജനസംഖ്യാനുപാതത്തില്‍ കണക്കാക്കണം. ഈ ആവശ്യങ്ങളെല്ലാം കേരളം ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications