കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ കേസ്: സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ നിയമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

സ്വാശ്രയ കോളജുകളില്‍ സുപ്രിം കോടതിയും കേന്ദ്ര സര്‍ക്കാറും ശുപാര്‍ശചെയ്ത രീതിയിലുള്ള സുതാര്യമായ പ്രവേശനം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ പാസാക്കിയ പുതിയ സ്വാശ്രയ നിയമപ്രകാരം പ്രവേശനം നടത്തണമെന്നാവശ്യപ്പെടുന്നതാണ് പുതിയ സത്യവാങ്മൂലം.

സര്‍ക്കാര്‍ ഈയിടെ പാസാക്കിയ സ്വാശ്രയ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് ചില സ്വാശ്രയ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച പരാതിക്കെതിരെയാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ഈ നിയമത്തെ പൊതുജനം പ്രത്യേകിച്ചും വിദ്യാര്‍ത്ഥിസമൂഹം അംഗീകരിക്കുന്നുണ്ട്. സ്വന്തം നിലയ്ക്ക് പ്രവേശന പരീക്ഷനടത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുകയും ചെയ്ത മാനേജ്മെന്റുകല്‍ ഇക്കാര്യം നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി തെറ്റിച്ചിരിക്കുകയാണ്- സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് 2004 ജൂണ്‍ 3ന് ജസ്റിസ് കെ.ടി.തോമസ് കേരള സര്‍വ്വകലാശാലയ്ക്കയച്ച കത്തും ഒപ്പം 2004ല്‍ സ്വകാര്യമാനേജ്മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥി പ്രവേശപരീക്ഷ നടത്തുന്ന രീതിയെ കുറിച്ച് എഴുതിയ കത്തും സത്യവാങ്മൂലത്തിനൊപ്പം സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X