കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ പ്രവേശനത്തിനും ഇടക്കാല ഉത്തരവ് ബാധകം: ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം ഈ വര്‍ഷവും 50:50 എന്ന അനുപാതത്തില്‍ വേണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മെഡിക്കല്‍ കോളജ് പ്രവേശനനത്തിനും ബാധകമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മെഡിക്കല്‍, ബിഡിഎസ് കോഴ്സുകള്‍ ഉള്‍പ്പെടെ എല്ലാ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുമുള്ള ഈ വര്‍ഷത്തെ പ്രവേശനത്തിന് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ബാധകമാണെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

മെഡിക്കല്‍ പ്രവേശനത്തിന് വിധി ബാധകമല്ലെന്നത് സര്‍ക്കാരിന്റെ തെറ്റായ നിഗമനമാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച വ്യക്തമാക്കി.

പുഷ്പഗിരി, അമല മെഡിക്കല്‍ കോളജുകള്‍, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ എന്നിവയുടെ മാനേജ്മെന്റുകള്‍ സര്‍ക്കാര്‍ നിലപാട് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഹൈക്കോടതിയുടെ ഈ ഉത്തരവുണ്ടായത്. അതേ സമയം കെ.ടി.തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസ് ഈടാക്കാമെന്ന വ്യവസ്ഥ ലംഘിച്ചാല്‍ സര്‍ക്കാരിന് ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X