Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ഠരര് മോഹനര് പുതിയ പരാതി നല്‍കി

കൊച്ചി: തന്നെ തട്ടിക്കൊണ്ടുപോയെന്ന് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട ശബരിമല തന്ത്രി കണ്ഠര് മോഹനര് ഞായറാഴ്ച രാത്രി പുതിയ പരാതി നല്‍കി. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും വീട്ടുജോലിക്കായി ഒരു സ്ത്രീയെ തേടി ഫ്ലാറ്റിലെത്തിയപ്പോള്‍ ഒരു സംഘം അതിക്രമിച്ചു കയറി വേലക്കാരിയോടൊപ്പം വന്ന സ്ത്രീയോടൊപ്പം തന്നെ നിര്‍ത്തി ഫോട്ടോയെടുപ്പിച്ചതാണെന്നും മോഹനര് പുതിയ പരാതിയില്‍ പറയുന്നു.

മോഹനര് ആദ്യം നല്‍കിയ പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടതായി പൊലീസ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റേഷനിലെത്തി പുതിയ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസ് പൊലീസ് രജസ്റര്‍ ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി നടന്ന സംഭവത്തിനു ശേഷം ഡ്രൈവറാണ് പരാതി എഴുതി നല്‍കിയതെന്നും അത് താന്‍ വായിച്ചുനോക്കാതെ ഒപ്പിടുകയായിരുന്നുവെന്നും തന്ത്രി വ്യക്തമാക്കി.

പരാതിയുമായെത്തിയ മോഹനരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. രണ്ട് മണിക്കൂറോളം മോഹനരെ പൊലീസ് ചോദ്യം ചെയ്തു.

ഈ വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗൂഢാലോചനക്കു പിന്നില്‍ ആരാണെന്നതിനെ കുറിച്ച് അറിയില്ലെന്നും ആരെയും സംശയമില്ലെന്നും മോഹനര് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+