കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു
ഹരിപ്പാട്: പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നശേഷം അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു.
ഹരിപ്പാട് പിലാപ്പുഴ പൊയ്കയില്‍ രജനി(21)യാണ് ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ മനം നൊന്ത് ആറുമാസം പ്രായമുള്ള മകന്‍ അര്‍ജുനെ കൊലപ്പെടുത്തിയശേഷം കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തം വാര്‍ന്നനിലയില്‍ രജനിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രജനിയുടെ ഭര്‍ത്താവ് ചെറുതന വേണാട്ട് കിഴക്കതില്‍ അനില്‍കുമാര്‍ ആറുമാസം മുമ്പ് മദ്യപാനം നിര്‍ത്തുകയും ഇനി മദ്യപിക്കില്ലെന്ന് സത്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും മദ്യപാനം തുടങ്ങിയതായും ഇതില്‍ രജനി അതീവ ദുഖിതയായീരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
ഭര്‍ത്താവിന്റെ വീട്ടിലായിരുന്ന രജനി തിങ്കളാഴ്ചയാണ് പിലാപ്പുഴയിലെ സ്വന്തം വീട്ടിലെത്തിയത്. ചൊവ്വാഴ്ച രാവിലെ അഞ്ച് മണിയോടെ രജനിയുടെ അമ്മ രാധാമണിയുടെ നിലവിളികേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് രജനിയെ ആശുപത്രിയിലെത്തിച്ചത്.
കുഞ്ഞിന്റെ മൃതദേഹം ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.












Click it and Unblock the Notifications