സ്വാശ്രയം: ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാമെന്ന് ഓര്‍ത്തഡോക്സ് സഭ
കൊച്ചി: സ്വാശ്രയ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വാശ്രയ മാനേജ്മെന്റുകളും സര്‍ക്കാറും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന് ഓര്‍ത്തഡോക്സ് സഭ.
ആലുവയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ഓര്‍ത്തഡോക്സ് സഭാ മേലധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ ദ്വിദിമോസ് പ്രഥമന്‍ കത്തോലിക ബാവയാണ് ഇക്കാര്യം അറിയിച്ചത്.
സ്വാശ്രയ പ്രശ്നത്തില്‍ സഭയുടെ ഔദ്യോഗിക നിലപാട് അടുത്ത ദിവസം പ്രഖ്യാപിക്കും. ന്യൂനപക്ഷ അവകാശം തടയുന്ന തരത്തിലുള്ള നീക്കമുണ്ടായാല്‍ നിയമപരമായി നേരിടും. ഇനിയൊരു വിമോചന സമരത്തിന് സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications