നീലക്കുറിഞ്ഞി സംരക്ഷണം: യോഗം തുടങ്ങി
മൂന്നാര്‍: നീലക്കുറിഞ്ഞി സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി മൂന്നാറില്‍ ഉന്നതതലയോഗം തുടങ്ങി. വനം മന്ത്രി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.
പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ഒട്ടേറെ സഞ്ചാരികള്‍ മൂന്നാറിലെത്തുന്നുണ്ട്.
ഇവരില്‍ പലരും കുറിഞ്ഞിച്ചെടികള്‍ നശിപ്പിക്കുന്നുണ്ടെന്നും ഇതിനാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കുറിഞ്ഞിച്ചെടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെടികള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചാലോചിക്കുന്നത്.
ടൂറിസം വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരും എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications