Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തന്ത്രി സ്ഥാനത്തുനിന്നും മോഹനരെ മാറ്റി

തിരുവനന്തപുരം: ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനരെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായര്‍ അറിയിച്ചു.

ശബരിമല തന്ത്രിയായ കണ്ഠരര് മോഹനര് വിവാദത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് തന്ത്രി സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റന്‍ തീരുമാനിച്ചതെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

തന്ത്രിയായി അടുത്ത ഊഴം കണ്ഠരര് പരമേശ്വരര്‍ക്ക് നല്‍കാന്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചു. അദ്ദേഹത്തോട് സ്ഥാനം ഏറ്റെടുക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയുടെ പാവനതയ്ക്ക് കോട്ടം തട്ടുന്ന ഏതു പ്രവര്‍ത്തിക്കെതിരെയും നടപടി എടുക്കും എന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ കണ്ഠരര് മോഹനര്‍ക്കെതിരെ നടപടി എടുക്കുന്നതെന്ന് പ്രസിഡന്റ് രാമന്‍ നായര്‍ പറഞ്ഞു.

കൊച്ചിയിലെ തേവരയിലുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ വച്ച് കണ്ഠരര് മോഹനര്‍ക്ക് ് മര്‍ദ്ദനം ഏറ്റിരുന്നുവെന്നുള്ള പരാതിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. കണ്ഠരരുടെ പരാതി വ്യാജമാണെന്ന് പൊലീസ് മധ്യമേഖലാ ഡി.ഐ.ജി പത്മകുമര്‍ വെളിപ്പെടുത്തി.

തന്ത്രി രണ്ട് പരാതികളാണ് നല്‍കിയിട്ടുള്ളത്. ഒന്ന് ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലും മറ്റൊന്ന് എറണാകുളത്തുമാണ് നല്‍കിയിരുന്നത്.

ഈ സ്ത്രീ പലതവണ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. തന്ത്രി മോഹനര് കണ്ഠരര് കുറഞ്ഞത് 20 പ്രാവശ്യമെങ്കിലും ഈ സ്ത്രീയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

വീട് ആശീര്‍വദിക്കാനായാണ് തന്നെ കൊച്ചിയിലെ വീട്ടില്‍ വരുത്തിയതെന്നും പിന്നീട് മര്‍ദ്ദിക്കുകയായിരുന്നു എന്നും കണ് ഠരര് മോഹനര് പരാതിപ്പെട്ടിരുന്നു.

തന്നോടൊപ്പം ഈ സ്ത്രീയെ വച്ച് ഫോട്ടോ എടുത്തതായും മര്‍ദ്ദിച്ചതിന് ശേഷം പണവും ആഭരണങ്ങളും അപഹരിച്ചതായും ഉള്ള പരാതി തിങ്കളാഴ്ച രാവിലെ വക്കീല്‍ വഴിയാണ് നല്‍കിയത്. 30 ലക്ഷം രൂപ നല്‍കണമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും തന്ത്രി കണ്ഠരര് മോഹനര് പരാതിയില്‍ പറഞ്ഞിരുന്നു.

ജ-യമാല സംഭവവും തന്ത്രിക്കെതിരെയുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനവും ശബരിമലയെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+