ഐടി: അടിസ്ഥാന സൗകര്യങ്ങളില്‍ തിരുവനന്തപുരം മുന്നിലെന്ന് സര്‍വേ
തിരുവനന്തപുരം: ഐടി, ഐടി അനുബന്ധിത സര്‍വീസുകള്‍ക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള നഗരം തിരുവനന്തപുരമാണെന്ന് സര്‍വേ. തൊട്ടുപിന്നില്‍ നില്‍ക്കുന്ന നഗരങ്ങള്‍ വിശാഖപട്ടണവും കൊല്‍ക്കത്തയുമാണ്.
ഗുഡ്ഗാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാനുഷികവിഭവ ശേഷി കണ്‍സള്‍ട്ടന്‍സിയായ മാന്‍പവര്‍ സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് സര്‍വേ നടത്തിയത്. തിരുവനന്തപുരം, കൊല്‍ക്കത്ത, വിശാഖപട്ടണം എന്നീ നഗരങ്ങള്‍ക്കു പുറമെ പുന, മൈസൂര്‍, ചണ്ഡീഗഡ്, ഭൂവനേശ്വര്‍, നാഗ്പൂര്‍, നാസിക്, ഇന്‍ഡോര്‍, ഗോവ, ജയ്പൂര്‍ എന്നീ നഗരങ്ങളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
ഐടി, ഐടി അനുബന്ധിത കമ്പനികള്‍ക്ക് വേണ്ട മികച്ച നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ളതെന്ന് സര്‍വേയില്‍ പറയുന്നു. 108 കമ്പനികളിലായി 12,500 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ടെക്നോപാര്‍ക്ക് വിപുലീകരണത്തോടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 60,000 തൊഴിലവസരങ്ങള്‍ കൂടി ഇവിടെയുണ്ടാകും.












Click it and Unblock the Notifications