കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ട് മരണം
കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറിയ്ക്ക് മുന്നില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.
മീന്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട മറ്റൊരു ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നൂറനാട് താമരക്കുളം സ്വദേശികളായ കല്ലുവിള വീട്ടില്‍ ഹനീഫ റാവുത്തര്‍ (60), വലിയത്തു വീട്ടില്‍ ബഷീര്‍ റാവുത്തറിന്റെ മകന്‍ റഷീദ് (28)എന്നിവരാണ് മരിച്ചത്.
ലോറി ഡ്രൈവര്‍ സജീവനെ പരുക്കുകളോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications