Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലുകളില്‍ യോഗ ക്ലാസുകള്‍ ആരംഭിക്കും: മന്ത്രി

കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായി യോഗ പരിശീലനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി പറഞ്ഞു.

മാനസികപിരിമുറുക്കമനുഭവിക്കുന്ന തടവുകാര്‍ക്ക് യോഗ പരീശീലനം വലിയ ആശ്വാസമേകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കവെയാണ് അവര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

ജയിലുകളില്‍ നിത്യേന യോഗ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ക്കായി ആവും വിധം ശ്രമിക്കും. മുമ്പ് കണ്ണൂര്‍ ജയിലില്‍ യോഗ ക്ലാസ്സുകള്‍ തുടങ്ങാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പലവിധ പ്രശ്നങ്ങള്‍ കാരണം ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല.

ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളെയോ വ്യക്തകളെയോ ഇതിനായി ചുമതലപ്പെടുത്തണം. ഇതിനായി ഒരു പദ്ധതി ആവിഷ്കരിക്കും. തടവുകാരുമായി ഇക്കാര്യം താന്‍ സംസാരിച്ചിട്ടുണ്ട്. അവരില്‍ പലര്‍ക്കും ഇതില്‍ താല്പര്യവുമുണ്ട്-മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ഒരു തുറന്ന ജയില്‍ അടക്കം ആകെ 37 ജയിലുകളുണ്ട് . ഇതില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മാത്രമേ ഇപ്പോള്‍ യോഗ ക്ലാസ്സുകല്‍ നടക്കുന്നുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+