അനൗദ്യോഗിക വോട്ടെടുപ്പില്‍ ശശി തരൂര്‍ രണ്ടാമത്
വാഷിംഗ്ടണ്‍: യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ സ്ഥാനാര്‍ഥി ശശി തരൂര്‍ സുരക്ഷാ കൗണ്‍സിലില്‍ നടന്ന അനൗദ്യോഗിക വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണ കൊറിയയുടെ ബാന്‍ കി മൂണാണ് ഒന്നാം സ്ഥാനത്തെത്തിയത്.
പതിനഞ്ചംഗ കൗണ്‍സിലില്‍ നടന്ന രഹസ്യ വോട്ടെടുപ്പില്‍ ബാന്‍ കി മൂണിന് 12 അനുകൂലവോട്ടുകളാണ് ലഭിച്ചത്. തരൂരിന് 10 അനുകൂല വോട്ടുകള്‍ ലഭിച്ചു. തായ്ലാന്റിന്റെ സുരാകിയാര്‍ത് സതിരതായിക്ക് ഏഴ് അനുകൂല വോട്ടുകളും ശ്രീലങ്കയുടെ ജയന്ത ധനപാലയ്ക്ക് അഞ്ച് അനുകൂല വോട്ടുകളും ലഭിച്ചു.
2006 അവസാനത്തിലാണ് ഔദ്യോഗിക വോട്ടെടുപ്പ് നടക്കുന്നത്. ഇപ്പോഴുള്ള സ്ഥാനാര്‍ഥികളുടെ ആപേക്ഷിക പിന്തുണ അറിയാന്‍ വേണ്ടിയാണ് രഹസ്യ വോട്ടെടുപ്പ് നടത്തിയത്. രഹസ്യ വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത് തന്റെ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications