രഹസ്യം ചോര്‍ത്തിയത് അരുണാചലമല്ല: ജസ്വന്ത്സിംഗ്
ദില്ലി: നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ആണവരഹസ്യം അമേരിക്കയ്ക്കു ചോര്‍ത്തി നല്‍കിയത് ശാസ്ത്രജ്ഞനായ വി.എസ്.അരുണാചലമാണെന്ന അഭ്യൂഹങ്ങള്‍ ജസ്വന്ത്സിംഗ് നിഷേധിച്ചു.
സര്‍ക്കാരിന്റെ അന്നത്തെ ശാസ്ത്ര ഉപദേഷ്ടാവായ അരുണാചലനത്തിനെതിരെ വിരല്‍ ചൂണ്ടുന്നത് നിരുത്തരവാദപരമാണെന്ന് ജസ്വന്ത് പറഞ്ഞു.
എ കോള്‍ ടു ഹോണര്‍ എന്ന തന്റെ പുസ്തകത്തില്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് ഒരു ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ആണവരഹസ്യങ്ങള്‍ അമേരിക്കയ്ക്കു ചോര്‍ത്തി നല്‍കിയിരുന്നുവെന്ന്് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് ആരാണെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. രേഖ ചോര്‍ത്തിയ ഉദ്യോഗസ്ഥന്‍ അരുണാചലമാണെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്നാണ് ജസ്വന്ത്സിംഗ് പ്രതികരിച്ചത്.












Click it and Unblock the Notifications