ലഷ്കര്‍ ബന്ധം: രണ്ട് ജവാന്‍മാര്‍ അറസ്റില്‍
ജമ്മു: മുസ്ലിം ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ടെന്നാരോപിക്കപ്പെട്ട ഇന്ത്യന്‍ സേനയിലെ രണ്ട് ജവാന്‍മാരെ അറസ്റ് ചെയ്തു.
ഇന്ത്യന്‍ സേനയില്‍ തീവ്രവാദികള്‍ കയറിപ്പറ്റിയിട്ടുണ്ടെന്നു മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ ചീഫ് സെക്രട്ടറമാര്‍ക്ക് കത്തയച്ചുവെന്ന വാര്‍ത്തകള്‍ വന്നതിനുശേഷം ആദ്യമായി നടക്കുന്ന അറസ്റാണിത്.
ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയിലെ ലാന്‍സ് നായ്ക് മുഹമ്മദ് ഷക്കീല്‍, അബ്ദുള്‍ ഹഖ് എന്നിവരെയാണ് ലഷ്കര്‍ കമാന്ററുമായി ബന്ധമുള്ളതിന്റെ പേരില്‍ അറസ്റുചെയ്തത്.
ഇവരെ കൂടാതെ സിക്കന്ദര്‍, കബീര്‍ എന്നിങ്ങനെ രണ്ട് പൊലീസുകാരെയും തീവ്രവാദികളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യാനായി കസ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഡിജിപി ഗോപാല്‍ ശര്‍മ പറഞ്ഞു.
തീവ്രവാദികളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇവരുടെ പേരുകള്‍ പുറത്തുവന്നത്. പക്ഷേ ഇക്കാര്യം സ്ഥരീകരിക്കാന്‍ സമയമെടുക്കും- ശര്‍മ വ്യക്തമാക്കി. അവധിക്കുശേഷം ജോലിയ്ക്ക് ഹാജരാവാത്തതിനെത്തുടര്‍ന്നാണ് യോള്‍ ക്യാംപിലുള്ള രണ്ട് ജവാന്‍മാരെ അറസ്റ്ചെയ്തത്.
ഇവര്‍ രണ്ടുപേരും പൂഞ്ച് ജില്ലയിലെ മെന്റാറിലെ ഗുര്‍സായ് നിവാസികളാണ്. ലേഷ്കര്‍ ജില്ലാ കമാന്റര്‍ അബു ഉസാമയുമായി ഇവര്‍ക്ക് ബന്ധമുള്ളതായി ചോദ്യം ചെയ്യലിനിടയില്‍ സംശയം ജനിച്ചിട്ടുണ്ട്.
ശ്രീനഗറിലെ ഗ്രനേഡാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ഉസാമയാണെന്നും സംശയമുണ്ട്. ഗുര്‍സായിലുണ്ടായിരുന്ന കാലത്തായിരിക്കും സൈനികര്‍ ഇയാളുമായി ബന്ധം പുലര്‍ത്തിയതെന്ന് കരുതപ്പെടുന്നു.
2005 ആഗസ്റിലാണ് എം കെ നാരായണന്‍ ഇന്ത്യന്‍ സായുധ സേനയില്‍ തീവ്രവാദികള്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.
ഇതിന്റെപകര്‍പ്പ് ദേശീയ സുരക്ഷാ കൗണ്‍സിലിനും നല്‍കിയിരുന്നു. ഈയിടെയാണ് നാരായണന്റെ കത്ത് സംബന്ധിച്ച വിവരം പുറത്തായത് ഇതിനെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications