വിവാഹിതയ്ക്ക് സഹോദരനുമായി പ്രണയം
കൃഷ്ണനഗര്‍: സ്വന്തം സഹോദരനെ പ്രണയിച്ച് അയാള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കസ്റഡിയിലെടുത്തു.
പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലാണ് അസാധാരണമായ സംഭവം അരങ്ങേറിയത്. വിവാഹിതയും പതിനൊന്നുകാരന്റെ അമ്മയുമായ യുവതിയാണ് സ്വന്തം സഹോദരനെ പ്രണയിച്ച് ഒരു മാസം മുമ്പ് അയാള്‍ക്കൊപ്പം ഒളിച്ചോടിയത്.
ഭര്‍ത്താവ് ഷിബു ദത്ത നല്‍കിയ പരാതിയുടെ അടിസ്ഥനത്തിലാണ് നദിയ പൊലീസ് ഇവരെ പിടികൂടിയത്. നദിയയിലെ ബോന്‍ഗ പാലത്തിനടുത്തുവെച്ച് വാഹനത്തിലിരിക്കുമ്പോഴാണ് ഞായറാഴ്ച ഇവര്‍ പൊലീസ് പിടിയിലായത്.
പൊലീസിനെ കണ്ടയുടനെ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ദേബാശിഷ് കുണ്ടു ഓടി രക്ഷപ്പെട്ടു. താന്‍ സഹോദരനെ പ്രണയിക്കുന്നുണ്ടെന്നും അയാളോടൊപ്പം ജീവിക്കാനാണാഗ്രഹമെന്നും യുവതി പറഞ്ഞതായി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പ്രഫുല്ല ഷാ പറഞ്ഞു.
തിങ്കളാഴ്ച ഇവരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിന്റെ കൂടെ വീട്ടിലേയ്ക്ക് വിടാനായിരുന്നു കോടതി വിധി. എന്നാല്‍ ഭര്‍ത്താവ് ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല.
തന്റെ ഭാര്യയെ സഹോദരന്‍ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞാണ് ഷിബു പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഭര്യയെയും ഭാര്യാസഹോദരനെയും സംശയാസ്പദ സാഹചര്യത്തില്‍ കണ്ടുവെന്നും അതിനുശേഷം ഇവര്‍ രണ്ടുപേരും വീട്ടില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതുപ്രകാരം ദേബാശിഷിനെതിരെ പൊലീസ് തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications