കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവകരാറില്‍ വിട്ടുവീഴ്ചയ്ക്കില്ല: പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

ദില്ലി: യുഎസുമായുള്ള ആണവ കരാറില്‍ പുതിയ വ്യവസ്ഥകളാന്നും ഇന്ത്യ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ലോക്സഭയില്‍ വ്യക്തമാക്കി.

2005 ജൂലൈ 18നുണ്ടാക്കിയ ധാരണയിന്മേല്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. കരാറിന്റെ കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തും. ഈ വിഷയത്തില്‍ ചര്‍ച്ചക്കു സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആണവപ്രശ്നത്തില്‍ ചര്‍ച്ച വേണമെന്ന് ബിജെപി ഉപനേതാവ് വി.കെ.മല്‍ഹോത്ര ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ചക്കു തടസമില്ലന്നുെ വ്യക്തമാക്കിയ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അതിനു നോട്ടീസ് നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞു.

രാജ്യത്തിന്റെ നയന്ത്ര പരിപാടികളില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളില്‍ നിന്ന് മുക്തമാണെന്ന് വിദേശകാര്യ സഹമന്ത്രി ആനന്ദ് ശര്‍മ നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X