ട്രോളിംഗ് നിരോധനം: കേരളത്തിന്റെ ഹര്‍ജി തള്ളി
ദില്ലി: ട്രോളിംഗ് നിരോധനം ആഗസ്ത് വരെ നീട്ടിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രിം കോടതി തള്ളി.
കേരള സര്‍ക്കാരിന്റെ ആവശ്യം അടുത്ത വര്‍ഷം മാത്രമേ പരിഗണിക്കാനാവൂവെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
കേരളത്തില്‍ ട്രോളിംഗ് നിരോധനം ജൂലൈ 15നാണ് അവസാനിക്കുന്നത്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ആഗസ്ത് 15 വരെ ട്രോളിംഗ് നിരോധനം തുടരണമെന്നാണ് സുപ്രിം കോടതി വിധി. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് തള്ളിയത്.












Click it and Unblock the Notifications