വിദര്‍ഭ മോഡല്‍ പാക്കേജ്: കൂടുതല്‍ ജില്ലകള്‍ ഉള്‍പ്പെടുത്തില്ല
ദില്ലി: നിര്‍ദ്ദിഷ്ട വിദര്‍ഭമോഡല്‍ പാക്കേജില്‍ കേരളത്തില്‍ നിന്നു കൂടുതല്‍ ജില്ലകള്‍ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്രം.
പാലക്കാട്, കാസര്‍കോഡ്, വയനാട് ജില്ലകളാണ് ഇപ്പോള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയും ആലപ്പുഴയും കൂടി ഉള്‍പ്പെടുത്തണമെന്ന് എല്‍ഡിഎഫും യുഡിഎഫും കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ അറിയിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രി വയലാര്‍ രവി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.പി മാരായ തെന്നല ബാലകൃഷ്ണപ്പിള്ള, പി.ജെ കുര്യന്‍ എന്നിവരടങ്ങിയ സംഘത്തെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ അടുത്തഘട്ടമായി കൂടുതല്‍ ജില്ലകളെ പരിഗണിക്കാമെന്നാണ് പ്രധാമന്ത്രി അറിയിച്ചിരിക്കുന്നത്. കേരളം തയ്യാറാക്കിയ പദ്ധതി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പക്കലെത്തിയിട്ടുണ്ട്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുശേഷം കേരളത്തിലെത്തുന്ന പ്രധാനമന്ത്രി സംസ്ഥാനത്തിനായുള്ള കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കും. വിദര്‍ഭയുടെതില്‍ നിന്നും വ്യത്യസ്തമായിരിക്കും കേരളത്തിന്റെ പാക്കേജെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications