ലോക്കപ്പ് മരണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും: വി.എസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കപ്പ് മരണവും പൊലീസ് മര്‍ദ്ദനവും ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.
ലോക്കപ്പിലോ ജയിലിലോ ആളുകളെ തല്ലക്കൊല്ലുന്ന ക്രൂരസമീപനം ഒരു കാരണവശാലും ഉണ്ടാകരുതെന്നതാണ് സര്‍ക്കാര്‍ സമീപനമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കസ്റഡി മരണങ്ങളില്‍ പൊലീസുകാരാണ് ഉത്തരവാദികളെന്നു കണ്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഒപ്പം അവരുടെ ശൈലിമാറ്റുന്നതിനുവേണ്ടി കാര്യക്ഷമമായ പരിശീലനവും നല്‍കും.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുശേഷം വിഴിഞ്ഞം ആഴക്കടല്‍ ടെര്‍മിനലിനു ശിലാസ്ഥാപനം നടത്താന്‍ സംസ്ഥാനത്തെത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പുനല്‍കിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ടി.ആര്‍ ബാലുവിനുള്ളതാല്പര്യമോ താല്പര്യക്കുറവോ സംസ്ഥാനം പരിഗണിക്കുന്നില്ല.
ട്രോളിംഗ് നിരോധനം നീട്ടിക്കൊണ്ടുള്ള സുപ്രിം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടില്ല. അതിനുമുമ്പേയാണ് കോടതി അപ്പീല്‍ തള്ളിയതായി വാര്‍ത്തപരന്നിരിക്കുന്നത്- മുഖ്യമന്ത്രി ആരോപിച്ചു.












Click it and Unblock the Notifications