സ്വാശ്രയം: സര്‍ക്കാര്‍ വീണ്ടും അപ്പീല്‍ നല്‍കി
കൊച്ചി: ഈ വര്‍ഷത്തെ മെഡിക്കല്‍-ബിഡിഎസ് പ്രവേശനത്തിനും ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് ബാധകമാണെന്ന വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കി.
മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ കക്ഷിചേരാത്തതിനാല്‍ കഴിഞ്ഞ ആഴ്ചത്തെ കോടതി വിധി മെഡിക്കല്‍ കോഴ്സുകള്‍ക്ക് ബാധകമാവില്ലെന്ന നിലപാടിലാണ് സീറ്റ് അലോട്മെന്റ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്.
ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ചത്തെ കോടതി വിധി തിരിച്ചടിയായതിനെ തുടര്‍ന്നാമ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ഇക്കാര്യം ബുധനാഴ്ചതന്നെ അടിയന്തരമായി പരിഗണിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.
വ്യാഴാഴ്ച ബന്ധപ്പെട്ട എല്ലാ കേസുകളിലും ഒന്നിച്ച് വാദം കേട്ടശേഷം അന്തിമ വിധി പ്രഖ്യാപിക്കും.












Click it and Unblock the Notifications