എം.ജയതിലകന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍
തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കളക്ടറായി എം.ജയതിലകനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇഷിതാ റോയിയായിരിക്കും കണ്ണൂരിലെ പുതിയ ജില്ലാ കളക്ടര്‍.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ കെ.എസ്.ശ്രീനിവാസനെ മലബാര്‍ സിമന്റ്സ് മാനേജിംഗ് ഡയറക്ടറായി നിയമിക്കും. നോയല്‍ തോമസിനെ ഹൗസിംഗ് ബോര്‍ഡ് കമ്മിറ്റിയുടെ സെക്രട്ടറിയായി നിയമിക്കും. മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications