തന്ത്രി മാന്യത പാലിച്ചില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലക്ഷേത്രത്തിലെ തന്ത്രി കണ്ഠര് മോഹനരുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
തന്ത്രികള്‍ പാലിക്കേണ്ട മാന്യതയും ഉത്തരവാദിത്തവും അദ്ദേഹം പാലിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷത്തില്‍ വ്യക്തമായത്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുനതിനിടയില്‍ തന്ത്രിവിവാദത്തെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സന്യാസി രൂപങ്ങളുടെ ഉള്ളിലുള്ള ഇത്തരം ദുഷ്പ്രവണതകള്‍ കാണുമ്പോഴാണ് ഇവരുടെയിടയില്‍ ഇങ്ങനെയും ആളുകളുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. അദ്ദേഹത്തെപ്പോലുള്ളവര്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണ്. അതില്‍ നിന്ന് വ്യതിചലിച്ചയാളാണ് പ്രശ്നത്തിലകപ്പെട്ടിരിക്കുന്ന തന്ത്രി.
അതുകൊണ്ടുതന്നെ ദേവസ്വം ബോര്‍ഡ് തല്‍സ്ഥാനത്തുനിന്നും അദ്ദേഹത്തെ പുറത്താക്കി. എങ്കിലും അന്വേഷണവിവരങ്ങള്‍ പൂര്‍ണമായും പുറത്തുവന്നാല്‍ മാത്രമേ സംഭവത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കാന്‍ കഴിയൂ.












Click it and Unblock the Notifications