Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രി വിവാദം ഗൂഢാലോചന: യോഗക്ഷേമ സഭ

കോഴിക്കോട്: ശബരമല തന്ത്രി കണ്ഠരര് മോഹനരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കുപിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സഭ അഭിപ്രായപ്പെട്ടു.

സാത്വിക സന്മാര്‍ഗ നിഷ്ഠകള്‍ പാലിക്കാന്‍ സന്നദ്ധതയില്ലാത്തവര്‍ പൗരോഹിത്യ രംഗത്തുനിന്നും മാറിനില്‍ക്കണമെന്നും സഭ ആവശ്യപ്പെട്ടു. തന്ത്രിയുടെ പേരിലുള്ളആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണം.

ഒരു വ്യക്തിയിലൂടെ സമൂഹമാകെ കളങ്കപ്പെടുന്നത് ഗൗരവമായി കാണണം. തന്ത്രിയെ മാറ്റിയെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനം ദുര്‍വ്യാഖ്യാനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാന തന്ത്രി കണ്ഠരര് മഹേശ്വരരുടെ അഭിപ്രായം ബോര്‍ഡ് ആരായണം-സഭ ആവശ്യപ്പെട്ടു.

ശബരിമയില്‍ അശുഭദിനത്തില്‍ ദേവപ്രശ്നം നടത്തിയതുകൊണ്ടാണ് ഇത്തരം വിവാദങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ടുണ്ടാവാന്‍ കാരണമെന്ന് പ്രഫ.എംവിഎസ് നമ്പൂതിരി പറഞ്ഞു.

സ്പോണ്‍സര്‍മാരുടെ സഹായമില്ലാതെ കുറ്റമറ്റ രീതിയില്‍ ദേവപ്രശ്നം നടത്തി ഇതിന് പരിഹാരം കാണണം. പൗരോഹിത്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിപുലമായ യോഗം വിളിച്ചുചേര്‍ത്ത് ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും സഭാ ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+