കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഒ ജീവനക്കാരിയെ കൊന്നത് വിവാഹത്തിന് വിസമ്മതിച്ചതിനാല്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: അവൈവ കോള്‍ സെന്റര്‍ ജീവനക്കാരിയായ താനിയ ബാനര്‍ജിയെ കൊലപ്പെടുത്തിയത് തന്നെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിനാലാണെന്ന് കാമുകന്‍ ഗുരുരാജ കിഷോര്‍ പൊലീസിന് മൊഴി നല്‍കി.

താനിയയുടെ മൃതദേഹത്തില്‍ 24 മുറിവുകളാണുണ്ടായിരുന്നത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചോരപ്പാടുകള്‍ കണ്ടിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഡെനിം ട്രൗസറും ടീ ഷര്‍ട്ടുമാണ് താനിയ ധരിച്ചിരുന്നത്.

തന്നെ വിവാഹം ചെയ്യാന്‍ താനിയ വിസമ്മതിച്ചപ്പോള്‍ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് കിഷോര്‍ പൊലീസിനോട് പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ 22നാണ് ഇരുവരും അവൈവയില്‍ ജോലിക്കു ചേര്‍ന്നത്. ഇരുവരും നേരത്തെ കോണ്‍വേര്‍ജെക്സ് എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്നെങ്കിലും ഇക്കാര്യം അവൈവയില്‍ അറിയിച്ചിരുന്നില്ല.

ബാംഗ്ലൂരിലെ ഫ്രേസര്‍ ടൗണില്‍ നേതാജി റോഡിലെ 45-ാം നമ്പര്‍ വീട്ടില്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പമാണ് താനിയ താമസിച്ചിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X