കോള്‍ സെന്റര്‍ ജീവനക്കാരിയുടെ കൊല: സുഹൃത്ത് കുറ്റം സമ്മതിച്ചു
ബാംഗ്ലൂര്‍: കോള്‍ സെന്റര്‍ ജീവനക്കാരി താനിയ ബാനര്‍ജിയെ കൊലപ്പെടുത്തി റോഡില്‍ തള്ളിയ കേസില്‍ സുഹൃത്ത് കിഷോര്‍ ഗുരുരാജ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
താനിയയുടെ സുഹൃത്തും സഹജീവനക്കാരനുമായ കിഷോറിനെ വ്യാഴാഴ്ച രാവിലെയാണ് പൊലീസ് അറസ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെയാണ് താനിയയെ ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ബാംഗ്ലൂര്‍-മംഗലാപുരം ദേശീയ പാതയില്‍ ഹസ്സന് സമീപം സക്ളേഷ്പുരയില്‍ കൊല്ലപ്പട്ടെ നിലയില്‍ കണ്ടെത്തിയത്. അവീവ കസ്റര്‍മര്‍ കെയര്‍ സര്‍വീസ് എന്ന ബിപിഒ കമ്പനിയിലാണ് താനിയ ജോലി ചെയ്തിരുന്നത്.
താനിയയുടെ മറ്റൊരു സഹജീവനക്കാരനായ അജയ്യെ വിളിച്ചപ്പോള്‍ ജോലി കഴിഞ്ഞതിനു ശേഷം കിഷോറിന്റെ കൂടെ താനിയ പോയതായി അജയ് പറഞ്ഞുവെന്ന് താനിയയുടെ കൂടെ താമസിച്ചിരുന്ന അനിത വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ താനിയ കൊല്‍ക്കത്തയിലേക്ക് പോയതായി കിഷോറിന്റെ ഒരു സന്ദേശം അവര്‍ക്ക് ലഭിച്ചു. എന്നാല്‍ പുലര്‍ച്ചെ 5.30ന് തന്നെ താനിയ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications