കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ കോള്‍ സെന്റര്‍ ജീവനക്കാരി കൊല്ലപ്പെട്ട നിലയില്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കോള്‍സെന്റര്‍ ജീവനക്കാരിയെ കൊന്ന് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ബാംഗ്ലൂരില്‍ വൈറ്റ് ഫീല്‍ഡിന് സമീപം കുദലേനഹള്ളിയിലെ ബിപിഒ കമ്പനിയായ അവൈ കസ്റമര്‍ കെയര്‍ സര്‍വീസിലെ ജീവനക്കാരി താനിയ ബാനര്‍ജി(24)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ബംഗാളിയാണ് താനിയ. ബുധനാഴ്ച രാവിലെ ബാംഗ്ലൂര്‍-മംഗലാപുരം ദേശീയപാതയില്‍ സക്ലേഷ്പുരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിലാണ് താനിയയുടെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ജോലി കഴിഞ്ഞ് പുറത്തിറങ്ങി താനിയ ആരോടൊപ്പമാണ് കമ്പനിയില്‍ നിന്ന് പോയതെന്ന് അറിയില്ല. ജോലി കഴിഞ്ഞ് താനിയ സ്വകാര്യ വാഹനത്തില്‍ നിന്നാണ് ഓഫീസില്‍ നിന്ന് പോയതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

മൃതദേഹ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ദേഹത്ത് ഇരുപത്തഞ്ചോളം കുത്തുകള്‍ ഏറ്റിട്ടുണ്ട്. ബലാത്സംഗം നടന്നിട്ടുണ്ടോയെന്ന് പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ പറയാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി.

താനിയയുടെ സുഹൃത്ത് കിഷോര്‍ ഗുരുരാജിനെ പൊലീസ് തിരയുന്നുണ്ട്. ബാംഗ്ലൂരിലെ ഫ്രേസര്‍ ടൗണിലെ നേതാജി റോഡിലെ വീട്ടിലാണ് താനിയ താമസിച്ചിരുന്നത്.

2005 ഡിസംബര്‍ 17ന് കോള്‍ സെന്റര്‍ ജീവനക്കാരിയായ പ്രതിഭ ശ്രീകണ്ഠമൂര്‍ത്തിയെ കാര്‍ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിനു ശേഷം ബിപിഒ മേഖലയില്‍ വീണ്ടും ഭീതി വിതച്ചിരിക്കുകയാണ് താനിയയുടെ മരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X