കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ദില്ലി: കേരളത്തിലെ കാലവര്‍ഷ കെടുതിവിലയിരുത്തിയ കേന്ദ്രസംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ച കേന്ദ്രത്തിന് നല്‍കി.
ജൂലൈ 20 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു സംഘം ആദ്യം അറിയിച്ചിരുന്നതെങ്കിലും വ്യാഴാഴ്ച രാവിലെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനാല്‍ റിപ്പോര്‍ട്ടിന്മേല്‍ വേണ്ട നടപടികളെടുക്കുന്ന കാര്യം വൈകുമെന്നാണ് അറിയുന്നത്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞെങ്കില്‍ മാത്രമേ മേല്‍നടപടികളുണ്ടാകൂ എന്നാണ് സൂചന.
കാലവര്‍ഷ കെടുതികള്‍ക്കുള്ള ദുരിതാശ്വാസം ഉടന്‍ ലഭിക്കണമെന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആവശ്യത്തെത്തുടര്‍ന്നാണ് ജൂലൈ ആദ്യം കേന്ദ്രസംഘം കേരളത്തിലെത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.












Click it and Unblock the Notifications