മദനി മദ്രാസ് ഹൈക്കോടതില്‍ ജാമ്യാപേക്ഷ നല്‍കി
ചെന്നൈ: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിഡിപിനേതാവ് അബ്ദുള്‍ നാസര്‍ മദനി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.
മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ജാമ്യാപേക്ഷ ജസ്റിസ് കെ.എന്‍.ബാഷ വ്യാഴാഴ്ച പരിഗണിച്ചേയ്ക്കും. ഈയിടെ ജയില്‍ ആശുപത്രിയില്‍ നടത്തിയ ആയുര്‍വേദ ചികിത്സയുടെ രേഖകള്‍ ജാമ്യാപേക്ഷയ്ക്കൊപ്പം മദനി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
തന്റെ ആരോഗ്യനില മോശമാണെന്നും കൂടുതല്‍ വിദഗ്ദചികിത്സയ്ക്കായി പുറത്തുള്ള ഏതെങ്കിലും ആശുപത്രിയെ സമീപിക്കണമെന്നും ജയിലിനകത്തുവെച്ചുള്ള ചികിത്സ ഫലപ്രദമല്ലെന്നും കാണിച്ചാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
മാത്രമല്ല കൃത്രിമക്കാലിന് പ്രശ്നങ്ങളുണ്ടെന്നും ഇത് ശരിപ്പെടുത്തുന്നതിനായി കൃത്രിമക്കാല്‍ വെച്ചുനല്‍കുന്ന കേന്ദ്രത്തെ സമീപിച്ച് ചികിത്സ തേടേണ്ടതുണ്ടെന്നും ഇല്ലാത്ത പക്ഷം ജീവന്‍തന്നെ അപകടത്തിലാകുമെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ ജാമ്യത്തില്‍ വിടുന്നത് കേസന്വേഷണത്തിന് ഒരു തരത്തിലും തടസ്സമാവുകയില്ലെന്നും അപേക്ഷയില്‍ പറയുന്നു.












Click it and Unblock the Notifications