സംസ്ഥാനത്ത് വീണ്ടും കസ്റഡി മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കസ്റഡിമരണം നടന്നു. തിരുവനന്തപുരം സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന വിതുര സ്വദേശി കോട്ടയ്ക്കകത്ത് ശിവന്റെ മകന്‍ ആനന്ദ്രാജ് (35) ആണ് മരിച്ചത്.
ബുധനാഴ്ചരാത്രി 10.50നാണ് മരണം സംഭവിച്ചത്. രാത്രിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അബ്കാരി കേസില്‍ ജൂലൈ 23ന് വിതുര പൊലീസാണ് ആനന്ദ് രാജിനെ അറസ്റ് ചെയ്തത്. പത്തുദിവസത്തിനുള്ളില്‍ നാലാമത്തെ പ്രതിയാണ് പൊലീസ് കസ്റഡിയില്‍ മരിക്കുന്നത്.
ലോക്കപ്പ് മരണങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് മറ്റൊരു കസ്റഡി മരണം കൂടി നടന്നിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം നടക്കുന്ന മൂന്നാമത്തെ കസ്റഡി മരണമാണിത്.












Click it and Unblock the Notifications