തന്ത്രി വിവാദത്തില്‍ ബോര്‍ഡിന് പങ്കില്ല: പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠരര് മോഹനരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ദേവസ്വം ബോര്‍ഡിന് യാതൊരു പങ്കുമില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍ നായര്‍ വ്യക്തമാക്കി.
ഈ വിഷയം തന്ത്രിയുടെ വ്യക്തിപരമായ കാര്യമാണെങ്കിലും ഉന്നത സ്ഥാനത്തിരിക്കുന്ന ആളായതുകൊണ്ടാണ് പ്രതികരിക്കാന്‍ ബോര്‍ഡ് തയ്യാറായതെന്നും രാമന്‍നായര്‍ പറഞ്ഞു.
തന്ത്രിയുമായി ബന്ധപ്പെട്ട് പൊലീസ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അദ്ദേഹത്തോട് തല്‍ക്കാലം ക്ഷേത്രകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച പ്രധാന തന്ത്രി കണ്ഠര് മഹേശ്വരര്‍ക്ക് നല്‍കിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മോഹനര് മുതിര്‍ന്ന തന്ത്രി മഹേശ്വരരുടെ അനുവാദത്തോടെയാണ് ശബരിമലയില്‍ പൂജകള്‍ നടത്തുന്നത്.
മുഴുവന്‍ അയ്യപ്പഭക്കന്മാരെയും വേദനിപ്പിക്കുന്ന കാര്യങ്ങളാണ് തന്ത്രിയുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ സത്യം കണ്ടെത്തണമെന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെയും അഭിപ്രായം- രാമന്‍ നായര്‍ പറഞ്ഞു.
തന്ത്രിമാര്‍ ശബരിമലയില്‍ താമസിച്ച് കര്‍മ്മങ്ങള്‍ നടത്തണമെന്ന് നിബന്ധന വെയ്ക്കാന്‍ പറ്റില്ല. താഴമണ്‍ തന്ത്രിമാര്‍ക്ക് മറ്റു ക്ഷേത്രങ്ങളിലും താന്ത്രികാവകാശമുണ്ട്. ആഗസ്റ് എട്ടിന് നിറപുത്തരിയ്ക്ക് നടതുറക്കുമ്പോള്‍ മഹേശ്വരര് ക്ഷേത്രത്തിലെത്തി കര്‍മ്മങ്ങള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്- പ്രസിഡന്റ് വ്യക്തമാക്കി.












Click it and Unblock the Notifications