Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തങ്ങളെ നേരിടാന്‍ പരിശീലനം നല്‍കും: മന്ത്രി

തിരുവനന്തപുരം: ദുരന്തങ്ങളുണ്ടാവുമ്പോള്‍ അതിനെ നേരിടാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി സംസ്ഥാനത്തെ എല്ലാ വില്ലേജില്‍ നിന്നും നൂറാളുകള്‍ക്കു വീതം പരിശീലനം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു.

ആകെയുള്ള 1,023ഗ്രാമങ്ങളില്‍ നിന്നായി 1,00,000 പേര്‍ക്ക് പരിശീലനം നല്‍കുകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 1,000പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അിശമന സേനാംഗങ്ങള്‍ക്കും സമാനമായ പരിശീലനം നല്‍കുന്ന കാര്യം അലോചനയിലാണ്.

പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതുമായിബന്ധപ്പെട്ട് സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ പരിശീലന പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 35കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഇത് അനുവദിച്ചുകിട്ടുന്നതിനായി പദ്ധിതി സംബന്ധിച്ച സമഗ്രമായ രൂപരേഖ താമസിയാതെ സംസ്ഥാനം കേന്ദ്രത്തിനു സമര്‍പ്പിക്കും-മന്ത്രി പറഞ്ഞു.

കേരളം ശക്തമായ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്റ് മാനേജ്മെന്റിലെ ഡിസാസ്റര്‍ മാനേജ്മെന്റ് വിഭാഗം മേധാവി കെ.ജി താര പറഞ്ഞു.

റിച്ചര്‍സ്കെയിലില്‍ 6.5ല്‍കൂടുതല്‍ ശക്തമായ ഭൂകമ്പങ്ങള്‍, മണിക്കൂറില്‍ 140മുതല്‍ 148കിലോമീറ്റര്‍ വരെ ശക്തിയേറിയ കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ള ഭൂമേഖലയാണ് കേരളത്തിന്റെത്. മാത്രമല്ല ആകെ വിസ്തൃതിയുടെ 14.8ശതമാനം ഭാഗവും വെള്ളപ്പൊക്ക സാധ്യതയും 1600 ചതുരശ്ര കിലോമീറ്റര്‍ മണ്ണിടിച്ചില്‍ ഭീഷണിയും ഉള്ളതാണെന്ന് താര വ്യക്തമാക്കി.

ദുരന്തങ്ങളെ നേരിടുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതിനെ കൂടുതല്‍ ഫലപ്രദമാക്കുന്ന രീതിയില്‍ മാധ്യമ നയം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+