വി.പിമോഹനന് ആക്ടിംഗ് ചെയര്‍മാനായി തുടരാനാവില്ല: കോടതി
കൊച്ചി: ജസ്റിസ് വി.പി.മോഹനന്‍ കുമാറിന് മനുഷ്യാവകാശ കമ്മിഷന്റെ ആക്ടിംഗ് ചെയര്‍മാനായി തുടരാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
മോഹന്‍കുമാറിനെ ആക്ടിംഗ് ചെയര്‍മാനായി നിയമിച്ച മുന്‍സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കിയിട്ടുണ്ട്.
ചീഫ് ജസ്റിസ് വി.കെ.ബാലി, ജസ്റിസ് എം.രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് മോഹന്‍കുമാറിന്റെ സ്ഥാനം നഷ്ടപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നല്‍കിയിരുന്ന ഹര്‍ജികള്‍ കൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
മോഹന്‍കുമാറിനെയും പ്രഫ. എസ്.വര്‍ഗീസിനെയും മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങളായി നിയമിച്ച നടപടി കോടതി ശരിവെച്ചു.
എന്നാല്‍ പുതിയ ചെയര്‍മാനെ നിയമിക്കാതെ കമ്മിഷന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതിനാല്‍ പുതിയ ചെയര്‍മാനെ നിയമിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളുമെന്ന് കരുതുന്നതായും കോടതി അറിയിച്ചു.












Click it and Unblock the Notifications