മുളന്തുരുത്തി കൊലപാതകം: പ്രതിയെ കണ്ടെത്തി
കൊച്ചി: ഭാര്യയെയും ഭാര്യാപിതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കണ്ടെത്തി.
ഭാര്യയെ ശ്വാസം മുട്ടിച്ചും ഭാര്യാ പിതാവിനെ കിണറില്‍ തള്ളിയിട്ടും കൊലപ്പെടുത്തിയ സാം(32)നെയാണ് കൊല്ലം ജില്ലയിലെ രഹസ്യകേന്ദത്തില്‍ നിന്ന് പൊലീസ് കണ്ടെത്തയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇയാളെ അറസ്റുചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. മുളന്തുരുത്തി കരവട്ട കുരിശിനു സമീപം പടിപ്പുരയ്ക്കല്‍ വിരമിച്ച എയര്‍ഫോസ് ഉദ്യോഗസ്ഥന്‍ കൊച്ചൗസേപ്പ്(ജോസഫ്-78), മകള്‍ കുഞ്ഞുമോള്‍(28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് സാമിനെ സംശയിക്കുന്നത്.
കുഞ്ഞുമോളുടെ ഭര്‍ത്താവായ സാം കൊലപാതകം നടത്തിയ ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ മുളന്തുരുത്തിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് കരുതുന്നു. കുഞ്ഞുമോളെ വിഷം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ചും കൊച്ചൗസേപ്പിനെ കിണറ്റില്‍ തള്ളിയിട്ടുമാണ് കൊലപ്പെടുത്തിയത്.
കൊച്ചൗസേപ്പിന്റെ ഭാര്യ കുഞ്ഞമ്മ(47)യെ കിണറ്റില്‍ തള്ളിയിട്ടെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ നല്‍കിയ മൊഴി പ്രകാരമാണ് പൊലീസ് സാമിനുവേണ്ടി തിരച്ചില്‍ നടത്തിയത്. കൈകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ഇവര്‍ ഇപ്പോലും ചികിത്സയിലാണ്.
ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കട്ടിലിനടിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സ്ത്രീധനത്തെച്ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
ആറുമാസം മുമ്പാണ് മാവേലിക്കരയുള്ള ഭര്‍തൃവീട്ടില്‍ നിന്നും കുഞ്ഞുമോള്‍ പ്രസവത്തിനായി മുളന്തുരുത്തിയിലെ സ്വന്തം വീട്ടിലെത്തിയത്. വിവാഹ സമയത്ത് ഗള്‍ഫില്‍ ജോലിനോക്കിയിരുന്ന സാം ഒരു വര്‍ഷം മുമ്പാണ് തിരിച്ചുവന്നത്. കുഞ്ഞുമോളെ വീട്ടിലേയ്ക്ക് കൊണ്ടുപോകാനിരിക്കെയാണ് ഇയാള്‍ കൂട്ടക്കൊല നടത്തിയത്.












Click it and Unblock the Notifications