പരോള്‍ പ്രശ്നം: നിയമം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: തടവുകാരില്‍ ആര്‍ക്കും ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ട് മാസത്തിനുള്ളില്‍ 13 പേര്‍ക്ക് മാത്രമേ പരോള്‍ അനുവദിച്ചിട്ടുള്ളു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒന്‍പത് പേര്‍ക്കും തിരുവനന്തപുരം ജില്ലയിലെ നാല് പേര്‍ക്കുമാണ് പരോള്‍ അനുവദിച്ചത്.
എല്ലാവരെയും ജയിലില്‍ നിന്നും തുറന്ന് വിട്ടിരിക്കുകയാണെന്ന വാര്‍ത്ത ശരിയല്ല. പരോള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ഹൈക്കോടതി നടത്തിയ വിമര്‍ശനം മനസ്സിലാക്കി വേണ്ടിവന്നാല്‍ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കും. പരോള്‍ അനുവദിക്കുന്നതില്‍ മുന്‍സര്‍ക്കാര്‍ സ്വീകരിച്ച അതേ രീതിതന്നെയാണ് ഈ സര്‍ക്കാറും പിന്തുടരുന്നത്.
കോടതിയുടെ പരാമര്‍ശം മുന്‍ സര്‍ക്കാറിനെ കുറിച്ചാണോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഹൈക്കോടതിയുടെ വിമര്‍ശനം മനസ്സിലാക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.