ലോക മലയാളി കൗണ്‍സില്‍ സമൂഹവിവാഹം സംഘടിപ്പിക്കുന്നു
കൊച്ചി: ലോകമലയാളി കൗണ്‍സില്‍ സമൂഹവിവാഹം സംഘടിപ്പിക്കുന്നു. ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 25യുവതീ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന സമൂഹവിവാഹം ആഗസ്റ് രണ്ടിനാണ് നടക്കുക.
ആഗസ്റ് ഒന്ന് മുതല്‍ ആറ് വരെ നടക്കുന്ന കൗണ്‍സിലിന്റെ അഞ്ചാം ആഗോള കണ്‍വെന്‍ഷന്റെ ഭാഗമായാണ് സമൂഹ വിവാഹം നടത്താന്‍ തീരുമാനിച്ചത്.
ചടങ്ങില്‍ വിവാഹിതരാവുന്ന 25 ദമ്പതിമാരെ ഇതിനകംതന്നെ തിരഞ്ഞെടുത്തു കഴിഞ്ഞിട്ടുണ്ടെന്ന് കണ്‍വീനര്‍ ജോര്‍ജ് കുളങ്ങര അറിയിച്ചു.
ഇവര്‍ക്കായുള്ള വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും കൗണ്‍സില്‍ തന്നെയാണ് നല്‍കുന്നത്.












Click it and Unblock the Notifications