ദലെയ്ലാമക്ക് സിഐഎ ബന്ധം: ചൈന
ബീജിംഗ്: തിബത്തുകാരുടെ ആത്മീയഗുരു ദലെയ്ലാമക്ക് സിഐഎയുമായും ഇന്ത്യന്‍ സൈന്യവുമായും ബന്ധമുണ്ടെന്ന് ചൈന. ഇന്ത്യന്‍ സൈന്യവുമായി സഹകരിച്ച് ഇന്ത്യ തിബത്തന്‍ പ്രത്യേക അതിര്‍ത്തി സേന രൂപീകരിക്കാനാണ് ദലെയ്ലാമയുടെ ശ്രമമെന്നാണ് ആരോപണം.
തിബത്തിലെ സ്ഥിതിഗതികളെ കുറിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനായി തെറ്റായ വസ്തുതകള്‍ ദലെയ്ലാമ ഉപയോഗിക്കുന്നുവെന്നും ചൈന ആരോപിച്ചു. തിബത്തന്‍ മേഖലയുടെ സ്വയംഭരണാവകാശത്തിനു ശ്രമിക്കുന്നുവെന്ന വ്യാജേന തിബത്തിന്റെ സ്വാതന്ത്യ്രത്തിനാണ് ദലെയ്ലാമ പ്രവര്‍ത്തിക്കുന്നത്.
ഹോങ്കോംഗില്‍ നടപ്പാക്കിയതു പോലെ പോലെ ഒരു രാജ്യം, രണ്ട് വ്യവസ്ഥിതി എന്ന രീതി തിബത്തില്‍ നടപ്പാക്കാനാവില്ലെന്നും ചൈന വ്യക്തമാക്കി. ഹോങ്കോംഗിന് മുതലാളിത്ത പാരമ്പര്യമുള്ളതു കൊണ്ടാണ അത്തരമൊരു രീതി നടപ്പാക്കിയത്. തിബത്തിന് അത്തരമൊരു ചരിത്രമില്ലാത്തതിനാല്‍ ദലെയ്ലാമയുടെ ആവശ്യം അംഗീകരിക്കാനാവില്ല.












Click it and Unblock the Notifications