Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി സുപ്രിം കോടതി തള്ളി.

ഇപ്പോഴുള്ള 136 അടിയില്‍ നിന്നും 142 അടിയായി ഉയര്‍ത്തുന്നതിനെതിരെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നത്. 107 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ഉറപ്പു ശാസ്ത്രീയമായി വിലയിരുത്തിയല്ലാതെ ജലനിരപ്പുകൂട്ടാന്‍ അനുവദിക്കരുതെന്ന അപേക്ഷയാണ് കോടതി തള്ളിയത്.

ചീഫ് ജസ്റിസ് വൈ.കെ സബര്‍വാള്‍, ജസ്റിസുമാരായ സി.കെ തക്കര്‍, പി.കെ ബാലസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയതായി പ്രഖ്യാപിച്ചത്.

അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്നാട് സര്‍ക്കാറിനെ അനുവദിക്കണമെന്ന് കോടതി ഫെബ്രുവരി 27ന് കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. അറ്റകുറ്റപ്പണി നടത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് കേരളം കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ജലനിരപ്പ് കൂട്ടുന്നത് ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും വിധി പുനപരിശോധിക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം.

അണക്കെട്ടു കാലാവധി കഴിഞ്ഞതാണെന്നും കേരളം വാദിച്ചു. അതിന്റെ ഉറപ്പ് ശാസ്ത്രീയമായി തിട്ടപ്പെടുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം എന്നിങ്ങനെയുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ കണക്കിലെടുക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി തയ്യാറായിട്ടില്ല.

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളില്‍ അതിന്റെ പ്രത്യാഘാതമുണ്ടാവും. ഇക്കാര്യം സമിതി കണക്കിലെടുത്തിട്ടില്ല. അണക്കെട്ടിന്റെ സുരക്ഷയായിരുന്നു കേരളം പ്രധാനമായി സുപ്രിം കോടതിയിലും പുതിയ നിയമം പാസാക്കുമ്പോള്‍ നിയമസഭയിലും എടുത്തുപറഞ്ഞിരുന്നത്.

ചെറിയൊരു ഭൂചലനമുണ്ടായാല്‍പ്പോലും മുല്ലപ്പെരിയാര്‍ അണക്കെട്ടും കൊച്ചി ആലപ്പുഴ നഗരങ്ങളുമെല്ലാം അപകടത്തിലാകുമെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ആന്റ് സ്റഡീസ് എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+