കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് കാറോടിച്ചു കയറ്റി

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഔദ്യോഗിക വസതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച് ഒരു സംഘം കാറോടിച്ചു കയറ്റി.

കാറിലുണ്ടായിരുന്ന മൂന്നുപേരെയും പൊലീസ് അറസ്റുചെയ്തു. രണ്ടു യുവതികളും ഒരു യുവാവുമാണ് ഏഴ് റേസ്കോഴ്സ് റോഡിലെ വസതിയില്‍ പ്രധാനകവാടത്തിനുള്ളില്‍ സുരക്ഷ മറികടന്നു കാറോടിച്ചു കയറ്റിയത്.

വ്യാഴാഴ്ച വൈകിട്ട് ഔദ്യോഗിക വസതിയില്‍ കേന്ദ്രമന്ത്രിസഭായോഗം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ബാരിക്കേഡുകളെല്ലാം മറികടന്ന് കറുത്ത സൊണാറ്റ കാര്‍ പ്രധാനകവാടത്തിലെത്തുകയായിരുന്നു.

ഗേറ്റ് കടന്നു മുന്നോട്ടുപോയ കാര്‍ പ്രത്യോക സുരക്ഷാ ഗാര്‍ഡുകള്‍ പാഞ്ഞെത്തി തടയുകായായിരുന്നു. ജയ്പൂരില്‍ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നതെന്നും മദ്യപിച്ചു വാഹനമോടിച്ചു കയറ്റുകയായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ വീഴ്ചകളുണ്ടായിട്ടില്ലെന്നും പിഎംഒ അറിയിച്ചിട്ടുണ്ട്.

മൂന്നുപേരെയും ചോദ്യം ചെയ്തശേഷം രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി. പ്രധാനമന്ത്രിയെ കാണാനെത്തിയതാണ് തങ്ങളെന്നാണ് അറസ്റിലായവര്‍ പറഞ്ഞത്.

താന്‍ സഹാറാ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റസാണെന്നും കാര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയില്ലെന്നും കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവതി പറഞ്ഞു.

നിരവധി പരിശോധനകള്‍ക്കുശേഷം മാത്രമേ പ്രധാനമന്ത്രിയുടെ വസതിയുടെ പ്രധാനകവാടത്തില്‍ എത്താനാവൂ എന്നിരിക്കെ ഇവിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ പരക്കെ ആശങ്കയുണ്ടായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X