Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശാസ്യത്തിന് താനിയ അറസ്റിലായിട്ടുണ്ട്: പൊലീസ്

കൊല്‍ക്കത്ത: ബാംഗ്ലൂരില്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച കോള്‍ സെന്റര്‍ ജീവനക്കാരി താനിയ ബാനര്‍ജി (32)യെ അനാശാസ്യ പ്രവര്‍ത്തനത്തിന് കഴിഞ്ഞ വര്‍ഷം തെക്കന്‍ കൊല്‍ക്കത്തയില്‍ അറസ്റിലായിട്ടുണ്ടെന്ന് കൊല്‍ക്കത്ത പൊലീസ് വെളിപ്പെടുത്തി.

താനിയയെയും മറ്റൊരു കോള്‍ സെന്റര്‍ ജീവനക്കാരിയെയും സംഘത്തിന്റെ പ്രധാന കണ്ണിയായ ജാസണ്‍ ആന്റണിയെയുമാണ് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് 2005 ഏപ്രില്‍ 31ന് അറസ്റ് ചെയ്തത്. മൂന്ന് പേര്‍ക്കുമെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

അറസ്റുണ്ടാവുന്നതിന് ഒരാഴ്ച മുമ്പാണ് താനിക കൊല്‍ക്കത്തയിലെത്തിയത്. തന്റെ പ്രവൃത്തിയില്‍ യാതൊരു പശ്ചാത്താപവുമില്ലെന്ന് ചോദ്യം ചെയ്യുന്നതിനിടയില്‍ താനിയ പറഞ്ഞതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഒരു നേരമ്പോക്കിനു വേണ്ടിയാണ് താനിത് ചെയ്തതെന്നും പുരുഷന്‍മാരുമായുള്ള ഇത്തരം ബന്ധങ്ങള്‍ താന്‍ ആസ്വദിക്കുന്നുണ്ടെന്നും താനിയ പൊലീസിനോട് പറഞ്ഞു. ചിലപ്പോള്‍ പണവും ചിലപ്പോള്‍ സമ്മാനങ്ങളും താനിയക്ക് പ്രതിഫലമായി ലഭിക്കാറുണ്ടായിരുന്നത്രെ.

ചിലപ്പോഴൊക്കെ താനിയ ബാംഗ്ലൂരില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് വരാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജാസണ്‍ വഴിയാണ് ഇവര്‍ ആളുകളുമായി ബന്ധപ്പെടാറുണ്ടായിരുന്നത്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗമായാണ് പെണ്‍കുട്ടികള്‍ ഇതിനെ കണ്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+