കസ്റഡി മരണങ്ങള്‍ അന്വേഷിക്കണം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഈയിടെയായി സംസ്ഥാനത്തു നടന്ന കസ്റഡിമരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് കസ്റഡിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.
മരണങ്ങള്‍ക്ക് കാരണക്കാര്‍ ആരാണെങ്കിലും അവരെകണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. കായംകുളത്ത് സ്പിരിറ്റ് റെയ്ഡിനെത്തിയ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൊലപ്പെടുത്താന്‍ ശ്രിമിച്ച കേസിന്റെ അന്വേഷണം ഏതാണ് നിലച്ചമട്ടാണ്.
യുഡിഎഫ് സര്‍ക്കാര്‍ തടവുകാര്‍ക്കൊന്നും ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചിരുന്നില്ല. ഈ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും കോടതിവിധിക്കും വിരുദ്ധമായിട്ടാണ് പരോള്‍ നല്‍കുന്നതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.












Click it and Unblock the Notifications