കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസ്സില്‍ പൊട്ടിത്തെറി: 15പേര്‍ക്ക് പരുക്ക്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ബാലശ്ശേരിയ്ക്കടുത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസ്സിലുണ്ടായ പൊട്ടിത്തെറിയില്‍ വിദ്യാര്‍ത്ഥികളടക്കം പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു.

ഗുരുതരമായി പൊള്ളലേറ്റ ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് കോളജ് അധ്യാപകന്‍ മിലി മാത്യുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ ബാക്കിയുള്ളവരെ ബാലുശ്ശേകി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബസ്സില്‍ കൊണ്ടുപോകുകയായിരുന്ന ആസിഡ് നിറച്ച കുപ്പി പൊട്ടിത്തെറിച്ചതാണ് അപകടകാരണം. കോഴിക്കോട്ടുനിന്നും ബാലുശ്ശേരിയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നന്മണ്ടയിലെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.

കോഴിക്കോട് കാരപ്പറമ്പ് വലിയപറമ്പില്‍ ആലിക്കോയയെന്ന ആളാണ് ആസിഡ് നിറച്ച കുപ്പിയുമായി ബസ്സില്‍ കയറിയത്. ടൈല്‍ വൃത്തിയാക്കുന്നതിനാണ് വീട്ടില്‍ നിന്നും താമരശ്ശേരിയ്ക്കു ആസിഡ് കൊണ്ടുപോകുന്നതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ആലിക്കോയയെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ആസിഡ് എടുക്കാനായി പൊലീസ് കാരപ്പറമ്പിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X