77 മലയാളികള്‍ ഒമാന്‍ ജയിലില്‍

തിരുവനന്തപുരം: ഒമാനില്‍ തടവില്‍ക്കഴിയുന്ന ഇന്ത്യക്കാരില്‍ 77പേര്‍ മലയാളികളാണെന്ന് പ്രവാസി കാര്യ വകുപ്പ് (നോര്‍ക്ക) അറിയിച്ചു.

മതിയായ തിരിച്ചറിയല്‍ രേഖകളില്ലാത്തതിനെത്തുടര്‍ന്നാണ് ഇവരെ ഒമാന്‍ സേന തടവിലാക്കിയിരിക്കുന്നത്.

സോമാലിയയില്‍ നിന്നുള്ള തീവ്രവാദികള്‍ ഒമാനിലേയ്ക്ക് നുഴഞ്ഞുകയറുന്നതായുള്ള വിവരത്തെത്തുടര്‍ന്നാണ് സേന പരിശോധനകള്‍ കര്‍ശനമാക്കുകയും മതിയായ രേഖകള്‍ കൈവശമില്ലാത്തവരെയെല്ലാം കൂട്ടത്തോടെ തടവിലാക്കുകയും ചെയ്തിരിക്കുന്നത്.

തടവിലായ മലയാളികളുടെ പക്കല്‍ രേഖകളില്ലെന്ന കാര്യം ഒമാനിലെ ഇന്ത്യന്‍ എംബസ്സിയാണ് നോര്‍ക്ക സെക്രട്ടറി ജിജി തോംസണെ അറിയിച്ചത്.

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖകള്‍ ഹാജരാക്കി ഇവരെ സ്വതന്ത്രരാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും എംബസ്സിയുടെ അറിയിപ്പില്‍ പറയുന്നു.

ഒമാനില്‍ തടവില്‍ക്കഴിയുന്ന കേരളീയരെ സ്വതന്ത്രരാക്കുന്നതിനായുള്ള നടപടികള്‍ എത്രയും പെട്ടന്ന് കൈക്കൊള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ഇതിനുമുമ്പേതന്നെ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+