Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവി പരമ്പരയില്‍ അഭിനയിച്ച ഐജിക്കെതിരെ നടപടി

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച പൊലീസ് ഐജി ഋഷിരാജ് സിംഗിനെതിരെ സര്‍വീസ് ചട്ടപ്രകാരം നടപടിയെടുക്കാന്‍ ലോകായുക്ത ഡിവിഷന്‍ബഞ്ച് ചീഫ് സെക്രട്ടറിയ്ക്കു നിര്‍ദ്ദേശം നല്‍കി.

നടപടി രേഖാമൂലം സപ്തംബര്‍ 15നകം അറിയിക്കാനും ജസ്റിസുമാരായ കെ.ശ്രീധരന്‍, എന്‍.കൃഷ്ണന്‍ നായര്‍ എന്നിവര്‍ ഉത്തരവിട്ടിട്ടുണ്ട്.

പാപ്പനം കോട് സ്വദേശി കെ.സതീശ്കുമാര്‍, അഡ്വ. ആനയറ ഷാജി മുഖേന നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ ഈ ഉത്തരവ്.

സൂര്യ ടിവിയില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന കന്യാധനം എന്ന പരമ്പരയിലാണ് ഋഷിരാജ് അഭിനയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് ഇദ്ദേഹം സീരിയലില്‍ അഭിനയിച്ചിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

ഇതേക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോടും ഋഷിരാജ് സിംഗിനോടും ലോകായുക്ത നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സിംഗ് ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+