കരിമണല്‍ ഖനനം: അനുമതി റദ്ദാക്കണമെന്ന് സുധീരന്‍
തിരുവനന്തപുരം: കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യകമ്പനിയ്ക്ക് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച കേരള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സുധീരന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
കരിമണല്‍ ഖനനത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ വ്യാവസായികമന്ത്രി എളമരം കരീമും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞും സമാനരാണ്. കരിമണല്‍ ലോബിയെ സഹായിക്കുന്ന നിലപാടുതന്നെയാണ് കരീമും കൈക്കൊണ്ടിരിക്കുന്നത്.
ഏതു മന്ത്രിയായാലും ഇക്കാര്യത്തില്‍ തെറ്റുചെയ്താല്‍ അംഗീകരിക്കില്ല. മന്ത്രിയുടെ ഓഫീസ് പരിശോധിച്ചാല്‍ കള്ളക്കളികള്‍ അറിയാന്‍ കഴിയും- സുധീരന്‍ പറഞ്ഞു.
കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യ കമ്പനിയ്ക് അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്ത നടപടി പിന്‍വലിക്കാന്‍ മന്ത്രി മടി കാണിക്കുകയാണ്. മന്ത്രിയ്ക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ ഇതില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ച് നടപടിസ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
മുന്‍സര്‍ക്കാര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി ശിക്ഷിക്കാന്‍ എന്തിനാണ് മടി കാണിക്കുന്നതെന്നും സുധീരന്‍ ചോദിച്ചു.












Click it and Unblock the Notifications