Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് നബാര്‍ഡ് ധനസഹായം നല്‍കും

ആലപ്പുഴ: സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് നബാര്‍ഡ് പത്തുകോടിരൂപ ധനസഹായം പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു.

തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം എന്നീ മെഡിക്കല്‍ കോളജുകളുടെ വികസനത്തിനാണ് നബാര്‍ഡ് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജ് വികസനം സംബന്ധിച്ച ഉന്നതതല യോഗത്തിനുശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡിസിന്‍, ശിശുരോഗവിഭാഗം, നേത്രചികിത്സാ വിഭാഗം എന്നിവ 2007 ജനുവരിയില്‍ നഗരാതിര്‍ത്തിയിലുള്ള വന്ദനത്തേയ്ക്കു മാറ്റും.

സഹായധനത്തില്‍ നാല് കോടി മെഡിസിന്‍ വിഭാഗത്തിന്റെ വികസനത്തനായി ഉപയോഗിക്കും. ഇവിടെത്തെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം കണക്കിലെടുത്താണ് ഈ തീരുമാനം.

യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്, സഹകരണ മന്ത്രി ജി.സുധാകരന്‍, മെഡിക്കല്‍ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+