Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഗിംഗ് കേസ്: നുണപരിശോധന സുപ്രിംകോടതി സ്റേചെയ്തു

കോട്ടയം: കോട്ടയം എംഎംഇ റാഗിംഗ് പീഡനക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാനുള്ള ഹൈക്കോടതി വിധി സ്റേചെയ്തുകൊണ്ട് സുപ്രിം കോടതി ഉത്തരവിട്ടു.

ജൂണ്‍ രണ്ടിനാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച് അന്വേഷണോദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേസിലെ മുഖ്യപ്രതി രഞ്ജിത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റിസ് ജെ.എം ജയിംസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

എന്നാല്‍ ഹര്‍ജിയിലെ സിബിഐ അന്വേഷണാവശ്യം കോടതി അനുവദിച്ചിരുന്നില്ല. അന്ന് മുഖ്യപ്രതി സമര്‍പ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് എം.പി.ഗോപിയും കക്ഷിചേര്‍ന്നിരുന്നു.

ഇത്രയേറെ പിഢനങ്ങള്‍ക്കിരയായ പെണ്‍കുട്ടിയുടെ മൊഴിയെ അവിശ്വസിച്ച് നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നത് അന്യായമാണെന്നും സത്യസന്ധതയെചോദ്യം ചെയ്യുന്ന നടപടിയാണെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിഭാഷകന്‍ ടി.എ.ഷാജി അന്ന് ഹൈക്കോടതിയില്‍ വാദിച്ചത്.

എന്നാല്‍ തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഏത് വിധത്തിലുമുള്ളശാസ്ത്രീയ പരിശോധനകള്‍ക്കും വിധേയരാകാന്‍ തങ്ങള്‍ തയ്യാറാണെന്നും കേസില്‍ കക്ഷിചേര്‍ന്ന മറ്റു വിദ്യാര്‍ത്ഥികളും ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി നുണ പരിശോധനയ്ക്ക് അനുമതി നല്‍കിയത്.

സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികളായ കൊല്ലം രാജി വില്ലയില്‍ രഞ്ജിത് വര്‍ഗീസ്, മൂവാറ്റുപുഴ ചുള്ളമല താഴത്ത് ഷെറിന്‍, അതിരമ്പുഴ ഷാനിമന്‍സിലില്‍ ഷെഫീക്ക് യൂസഫ്, കൊല്ലം വൈറ്റ് ഹൗസില്‍ ആഷ്ലി വര്‍ഗീസ്, ആലുവ പാലാട്ട് റോബിന്‍ പോള്‍, പത്തനാപുരെ കല്ലുപാലത്ത് കടവില്‍ ഡിബിള്‍ ഫിലിപ്പ്, എസ്എഇ ഡയറക്ടര്‍, നഴ്സിംഗ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസിക രോഗ വിഭാഗം മേധാവി എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ് നിലവിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+