ലഷ്കര്‍ ആണവനിലയങ്ങള്‍ ലക്ഷ്യമിടുന്നു: എം.കെ.നാരായണന്‍
ദില്ലി: പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ ഇന്ത്യയിലെ ഒരു ആണവകേന്ദ്രമടക്കം മൂന്നോ നാലോ പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ വെളിപ്പെടുത്തി.
സര്‍ക്കാറിന് ഇത്തരത്തില്‍ ഒരുമുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിഎന്‍എന്‍-ഐബിഎന്‍ ചാനലിലെ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ രാജ്യത്തെ ഏതെങ്കിലും പ്രമുഖ വ്യക്തികള്‍ക്കാര്‍ക്കെങ്കിലും ഭീഷണിയുണ്ടോ എന്ന കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
ഭീഷണിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തനിക്കു കഴിയില്ലെന്നും ആക്രമണത്തെ തടയാന്‍ കഴിയണമെന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും നാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications