കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദിത് നാരായണ്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി

  • By Staff
Google Oneindia Malayalam News

പട്ന: ഹിന്ദി ചലച്ചിത്ര ഗായകന്‍ ഉദിത് നാരായണ്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ തന്റെ വാഹനം തടഞ്ഞുവെന്നും തന്റെ കാവല്‍ക്കാരുമായി ഏറ്റുമുട്ടിയെന്നും ആരോപിച്ചാണ് പരാതി.

വ്യാഴാഴ്ച രണ്ട് മണിക്കൂറോളം നേരം ബീഹാറിലെ വനിതാ കമ്മിഷന്‍ ഓഫീസില്‍ ചെലവഴിച്ച ഉദിത് നാരായണന്‍ അതിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ ഉദിത് നാരായണന്റെ കാവല്‍ക്കാരോട് പ്രതിഷേധിക്കുന്നതിന് അദ്ദേഹത്തിന്റെ കാര്‍ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

തന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് രഞ്ജനാ ഝാ രംഗത്തു വന്നതിനു ശേഷമുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് ഉദിത് നാരായണ്‍ വനിതാ കമ്മിഷന്‍ ഓഫീസിലെത്തിയത്. രഞ്ജനാ ഝാ തന്റെ ഭാര്യയാണെന്ന് കമ്മിഷനു മുന്നില്‍ ഉദിത് സമ്മതിച്ചു. ഇതു സംബന്ധിച്ച് കമ്മിഷനു മുന്നില്‍ ഉദിത് ബോണ്ടില്‍ ഒപ്പിടുകയും ചെയ്തു.

ഇപ്പോഴത്തെ ഭാര്യ ദീപയും ഉദിത്തിനൊപ്പം കഴിയുന്നതില്‍ എതിര്‍പ്പില്ലെന്ന് രഞ്ജന വ്യക്തമാക്കി. നേരത്തെ രഞ്ജന തന്റെ ഭാര്യയല്ലെന്നായിരുന്നു ഉദിത് പറഞ്ഞിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X