സ്വാശ്രയം: ഇടക്കാല ഉത്തരവ് ശരിവച്ചു
കൊച്ചി: സ്വാശ്രയ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് ശരിവെച്ചുകൊണ്ട് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നില്‍കിയ ഒന്‍പത് അപ്പീലുകളും ഡിവിഷന്‍ ബഞ്ച് തള്ളി. കഴിഞ്ഞ വര്‍ഷം പ്രവേശനം നടത്തിയ അതേ രീതിതന്നെ ഈ വര്‍ഷവും തുടരാമെന്നുള്ള സിംഗിള്‍ ബഞ്ച് വിധിയാണ് ഡിവിഷന്‍ബഞ്ച് ശരിവെച്ചത്.
പ്രവേശന കാര്യത്തില്‍ മാനേജ്മെന്റുകള്‍ ക്രമക്കേട് കാട്ടിയാല്‍ സര്‍ക്കാറിന് ഇടപെട്ട് പുതിയ അലോട്ട്മെന്റുകള്‍ നടത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റിസ് കെ.ടി തോമസ് കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ഫീസ് നിരക്കായിരിക്കണം ഈ വര്‍ഷത്തെ പ്രവേശനത്തിന് സ്വീകരിക്കേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ അന്തിമ വാദം സപ്തംബര്‍ 12ന് കേള്‍ക്കുമെന്നും കേസ് സംബന്ധിച്ച അവസാന വാക്കല്ല ഇപ്പോള്‍ പുറപ്പെടുവിച്ച വിധിയെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു. ഇതിനായി തിങ്കളാഴ്ച തന്നെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications